ലോകത്തെ ഏറ്റവും വിലയേറിയ വളര്‍ത്തു മത്സ്യങ്ങളില്‍ ഒന്നായ ഏഷ്യന്‍ അരോവനയുടെ ശരാശരി വിലയാണ് 3 ലക്ഷം ഡോളര്‍. അമേരിക്കയിലെ സമ്ബന്നരുടെ വീടുകളിലെ സ്റ്റാറ്റസിന്‍റെ പര്യായങ്ങളില്‍ ഒന്നാണ് ഏഷ്യന്‍ അരോവന മത്സ്യം. ചെറു മത്സ്യങ്ങളുടെ വില 300 ഡോളര്‍ മുതല്‍ ആരംഭിക്കുമെങ്കില്‍ വളരെ വിരളമായ വെളുത്ത ഏഷ്യന്‍ അരോവനകളാണെങ്കില്‍ വില 70000 ഡോളര്‍ വരെയാകും.

ഇവയെ തീരെ ലഭിക്കാനില്ലാത്ത അവസരങ്ങളിലാണ് ഏഷ്യന്‍ അരോവനയുടെ വില മൂന്ന് ലക്ഷം ഡോളര്‍ വരെ എത്തുന്നത്. 2 മുതല്‍ 3 അടി വരെ നീളം വയ്ക്കുന്ന ഇവയുടെ ശരീരത്തില്‍ ഡ്രാഗണുകളുടേതിനു സമാനമായ രീതിയില്‍ വലിയ ചെതുമ്ബലുകള്‍ കാണാം. കീഴ്ചുണ്ടിന് താഴെയായി രണ്ട് നീണ്ട രോമങ്ങളും ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ രോമങ്ങളും ചൈനീസ് പുതുവത്സര വേളയില്‍ ആഘോഷങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന പേപ്പര്‍ ഡ്രാഗണുകളുടേതിന് സമാനമായ രൂപം ഈ മത്സ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഈ രൂപസാദൃശ്യം മൂലം ചില അന്ധവിശ്വാസങ്ങളും അരോവന മത്സ്യങ്ങളെ പറ്റിയുണ്ട്. ഇതിന്‍റെ ഉടമയ്ക്ക് എന്തെങ്കിലും ആപത്ത് നേരിടുന്ന സ്ഥിതി വന്നാല്‍ ഈ മത്സ്യം തന്നെ സൂക്ഷിച്ചിരിക്കുന്ന ടാങ്കില്‍ നിന്ന് പുറത്ത് ചാടി ജീവന്‍ വെടിയും എന്നാണ് ഈ വിശ്വാസം. ഇങ്ങനെ സംഭവിച്ചാല്‍ അത് മുന്നറിയിപ്പായി ഉടമകള്‍ എടുക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക