ഹൈദരാബാദ്​: തെലങ്കാനയി​ല്‍ വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന്​ സമീപത്തുനിന്നും യുവാവിന്‍റെ ഛേദിക്കപ്പെട്ട തല ​കണ്ടെടുത്തു.നാല്‍ഗോണ്ട ജില്ലയിലാണ്​ സംഭവം. വിഗ്രഹത്തിന്​ കീഴില്‍ തല വെച്ചിരുന്നതിനാല്‍ നരബലിയാണെന്നാണ്​ പൊലീസിന്‍റെ സംശയം. 30നോടടുത്ത്​ പ്രായമുള്ളയാളാണ്​ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. കൊല്ലപ്പെട്ടയാളെ കണ്ടെത്തുന്നതിനും കേസ്​ അന്വേഷണത്തിനുമായി എട്ടംഗ പൊലീസ്​ സംഘത്തെ നിയോഗിച്ചു.

നരബലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലും വെച്ച്‌​ യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വിഗ്രഹത്തിന്‍റെ കാല്‍ക്കല്‍ കൊണ്ടുവെച്ചതാകാമെന്നും പൊലീസ്​ സംശയിക്കുന്നു. യുവാവിന്‍റെ ശരീരഭാഗം പൊലീസിന്​ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ച്‌​ വരികയാണ്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഗ്രഹത്തിന്‍റെ കാല്‍ക്കല്‍ വെച്ചിരുന്ന തലയുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്​. യുവാവിനെ തിരിച്ചറിയാന്‍ മുഖത്തിന്‍റെ ചിത്രങ്ങള്‍ പൊലീസ്​ പുറത്തുവിട്ടിരുന്നു​. സമീ​പത്തെ സൂര്യപേട്ടയിലെ ഒരു കുടുംബം പൊലീസുമായി ബന്ധപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്ബ്​ വീടുവിട്ടുപോയ 30വയസായ മാനസിക പ്രശ്നങ്ങളുള്ള മകനുമായി സാദൃശ്യമുള്ളതായി തോന്നുന്നുവെന്ന്​ അറിയിച്ചാണ്​ കുടുംബം പൊലീസിനെ സമീപിച്ചത്​.

വഴിയരികിലെ ആരാധനാലയത്തിലുണ്ടായിരുന്ന ഒരു പുരോഹിതനാണ്​ വിഗ്രഹത്തിന്​ കീഴില്‍ വെട്ടിയെടുത്ത തല ആദ്യം കണ്ടത്​. തുടര്‍ന്ന്​ ഇദ്ദേഹം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്​ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും കൊലപാതക​ കേസ്​ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക