കൊല്ലം: കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയുടെ നിര്‍ദേശം. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതിക ഔദ്യോഗിക വാഹനം ഉപയോഗിച്ച്‌ നടത്തിയ 7,354 കിലോമീറ്റര്‍ സ്വകാര്യയാത്രയാണ് എം ഡി നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുക ജൂണ്‍ 30-നുമുമ്ബ് അടയ്ക്കണമെന്നാണ് നിര്‍ദേശം.

കെ എല്‍-05 എ ഇ 9173 കാര്‍, കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോ​ഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലതികയ്ക്കെതിരെ ശ്രീവാസ്തവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നുണ്ട്. ലതികാ സുഭാഷിന്റെ ശുപാര്‍ശയില്‍ വിവിധ തസ്തികകളിലേക്ക് നിയമിച്ച പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക