ലോക ഫുട്ബോളിലെ നാല് സൂപ്പര്‍ താരങ്ങളോട് കുശലം ചോദിച്ച്‌, കൈകൊടുത്ത് ഇന്ത്യന്‍ സിനിമയിലെ അതികായന്‍. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഫുട്ബോള്‍ സൂപ്പര്‍താരങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്‍മര്‍ എന്നിവര്‍ക്ക് ഹസ്തദാനം നല്‍കിയത്.

റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം ആയിരുന്നു വേദി. താരത്തിളക്കത്താല്‍ ഫുട്ബോള്‍ പ്രേമികളുടെ സജീവ ശ്രദ്ധയിലുള്ള പാരീസ് സെയ്ന്‍റ് ജെര്‍മനും സൌദി ഓള്‍ സ്റ്റാര്‍ ഇലവനും തമ്മിലുള്ള സൌഹൃദ മത്സരത്തിന് പ്രത്യേക അതിഥിയായാണ് അമിതാഭ് ബച്ചന്‍ എത്തിയത്.മത്സരം ആരംഭിക്കുന്നതിന് മുന്‍പ് മെസിയും റൊണാള്‍ഡോയും എംബാപ്പെയും നെയ്മറും അടക്കമുള്ള കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കി, കുശലം ചോദിക്കുന്ന ബച്ചന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ബച്ചന്‍ തന്നെ ട്വീറ്റ് ചെയ്‍തിട്ടുമുണ്ട്. റിയാദിലെ ഒരു വൈകുന്നേരം. എന്തൊരു സായന്തനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, എംബാപ്പെ, നെയ്മര്‍ എല്ലാവരും ഒരുമിച്ച്‌ കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഈ ഞാനും. അവിശ്വസനീയം!!!, എന്നാണ് വീഡിയോയ്ക്കൊപ്പം അമിതാഭ് ബച്ചന്‍റെ വാക്കുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക