തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിയ്ക്ക് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഫ​​ലം ല​​ഭി​​ക്കു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ള്‍: http://www.results.kerala.gov.in, http://www.examresults.kerala.gov.in, http://www.dhsekerala.gov.in, http://www.keralaresults.nic.in, http://www.prd.kerala.gov.in, http://www.results.kite.kerala.gov.in

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൊ​​ബൈ​​ല്‍ ആ​​പ്പു​​ക​​ള്‍: SAPHALAM 2022 , iExaMs-Kerala, PRD Live

4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്‌എസ്‌ഇ (എന്‍എസ്‌ക്യുഎഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. എസ്‌എസ്‌എല്‍സിക്ക് ഇത്തവണ 99.26 ശതമാനമാണ് വിജയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക