ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വെള്ളം കയറിയ റോഡിലൂടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്ബതികള്‍ തുറന്ന കുഴിയില്‍ വീണു. അപകടത്തില്‍ ദയാനന്ദ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്കേറ്റു. ആശുപത്രിയിലേക്ക് പോകുകയായിരുന്ന ദമ്ബതികള്‍ വെള്ളം നിറഞ്ഞ റോഡിലേക്ക് പ്രവേശിച്ച്‌ ഉടന്‍ തന്നെ കുഴിയില്‍ വീഴുകയായിരുന്നു.

മഴക്കാലമായിട്ടും ഓടകള്‍ അടയ്ക്കാത്തതാണ് അപകടത്തിന് കാരണം. ഉടന്‍ തന്നെ ആളുകള്‍ ദമ്ബതികളെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇരുവര്‍ക്കും പരുക്കേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസുകാരനും ഭാര്യയും വെള്ളക്കെട്ടില്‍ വീണത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും കാരണമായി. തിരക്കേറിയ റോഡില്‍ മഴക്കാലത്തും ഓവുചാലുകള്‍ തുറന്നിടുന്നത് അധികൃതരുടെ അനാസ്ഥയാണെന്നു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക