സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള 22 കാരിയായ യുവതിയെ ഒരു വെബ്‌സൈറ്റ് കമ്പനി മികച്ച പ്രതിഫലത്തിനാണ് ജോലിക്കെടുത്തത്. ചെയ്യേണ്ട ജോലിയാണ് രസകരം. പോൺ സിനിമകൾ കാണുക, ഗവേഷണം നടത്തുക. ഇതാണ് തൊഴിൽ. ഗ്രീനോക്ക് സ്വദേശിയായ റെബേക്ക ഡിക്‌സണാണ് ബെഡ്ബൈബിൾ എന്ന വെബ്സൈറ്റ് കമ്പനിയുടെ പോൺ റിസർച്ച് മേധാവി ആയിരിക്കുന്നത്.

90,000 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്തതാണ് റെബേക്കയെ. റെബേക്കയ്ക്ക് ലഭിക്കുന്ന പ്രതിഫം മണിക്കൂറിന് 20 ഡോളറാണ്. അതായത് 1500 രൂപ. അശ്ലീല വ്യവസായത്തെക്കുറിച്ച് മികച്ച ഉൾക്കാഴ്ച നേടുന്നതിനാണ് ഗവേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. വിവിധ തരത്തിലുള്ള പോൺ ദൃശ്യങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 22കാരിക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫെഡറൽ നിയമം അനുസരിച്ചുള്ള മിനിമം വേതനത്തേക്കാൾ മൂന്നിരട്ടിയാണ് ശമ്പളമായി ലഭിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഈ ജോലിയുടെ പരസ്യം കണ്ടപ്പോൾ തന്നെ കൊള്ളാമെന്ന് തോന്നി. പോൺ കാണുന്നതിന് പണം ലഭിക്കുന്നത് ആരാണ് വേണ്ടzന്ന് വയ്ക്കുക. ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള എന്നെ ജോലിക്ക് തിരഞ്ഞെടുത്തതിൽ ഞാൻ ശരിക്കും ഞെട്ടി. വലിയ അവസരമാണ്, അതിന്റെ ഭാഗമാകുന്നതിൽ സന്തോഷം. ഞാൻ വളരെ തുറന്ന മനസ്സുള്ള ആളാണ്. പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നതിൽ എനിക്ക് വിഷമമില്ല’. റെബേക്ക തന്റെ ജോലിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക