മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വയനാട് ജില്ല ഓഫീസില്‍ ഐ.റ്റി പ്രൊഫഷണല്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 15 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. യോഗ്യത: ബിരുദം, പി.ജി.ഡി.സി.എ/ എം.സി.എ/എം.എസ്.സി (കംമ്ബ്യൂട്ടര്‍ സയന്‍സ്). പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04936-205959

ക്ഷീര ലബോറട്ടറിയില്‍ അനലിസ്റ്റ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ഷീര വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ കെമിക്കല്‍ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡയറി കെമിസ്ട്രി അല്ലെങ്കില്‍ ബി.ടെക് ഡയറി സയന്‍സില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷം പാലും പാലുല്‍പ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മേല്‍ പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും.

പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകര്‍ നവംബര്‍ 17ന് അഞ്ചിന് മുമ്ബ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്ബര്‍ എന്നിവ ഉള്‍പ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ എത്തിക്കണം. ഇന്റര്‍വ്യൂ നവംബര്‍ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dairydevelopment.kerala.gov.in, 0471-2440074.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കിറ്റ്സില്‍ കരാ‍‍‍‍‍ര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ റഗുലര്‍ ഫുള്‍ടൈം എം.ബി.എ (ഫിനാന്‍സ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 01.01.2022 ല്‍ (ഇളവുകള്‍ മാനദണ്ഡപ്രകാരം) 40 വയസ്സിന് മുകളില്‍ ആകാന്‍ പാടില്ല. അവസാന തീയതി നവംബര്‍ 15. വിശദവിവരങ്ങള്‍ക്ക് http://www.kittsedu.org.

അനലിസ്റ്റ്

ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ മൈക്രോ ബയോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറി മൈക്രൊ ബയോളജിയില്‍ എം.ടെക് ബിരുദവും രണ്ടു വര്‍ഷം ഏതെങ്കിലും എന്‍.എ.ബി-ല്‍ അക്രഡിറ്റെഡ് ലാബില്‍ പാല്‍, പാലുല്‍പ്പന്നങ്ങള്‍, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തില്‍ മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.

പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍. അപേക്ഷകള്‍ നവംബര്‍ 17ന് അഞ്ചിന് മുമ്ബായി ബയോഡാറ്റ, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്ബര്‍ എന്നിവ ഉള്‍പ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ എത്തിക്കണം. ഇന്റര്‍വ്യൂ നവംബര്‍ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബില്‍ വെച്ച്‌ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dairydevelopment.kerala.gov.in, 0471-2440074.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക