ചെന്നൈ: ഏക നേതൃത്വത്തെ സംബന്ധിച്ച്‌ പ്രമേയങ്ങളുടെ അന്തിമ തീരുമാനം എടുക്കുന്നതിനായി ചേര്‍ന്ന എഐഎഡിഎംകെ യോഗത്തില്‍ കൂട്ടയടി. ചെന്നൈ റായ്പേട്ടിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ഒ പന്നീര്‍ സെല്‍വം – ഇടപ്പാടി പളനിസ്വാമി വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

എഐഎഡിഎംകെ എക്‌സിക്യൂടീവ് കമിറ്റി യോഗം 23ന് ചേരാനിരിക്കെ യോഗത്തില്‍ പാസാക്കേണ്ട പ്രമേയങ്ങളുടെ അന്തിമ ആലോചനയാണ് എഐഎഡിഎംകെ ആസ്ഥാനത്ത് നടന്നത്. മുതിര്‍ന്ന നേതാക്കളായ പൊന്നയ്യന്‍, ചെമ്മലൈ, മനോജ് പാണ്ഡ്യന്‍, വളര്‍ത്തുമതി, ജയകുമാര്‍ എന്നിവരുള്‍പെടെ 11 പേരടങ്ങുന്ന സംഘമാണ് ആലോചനാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. യോഗത്തില്‍ പാര്‍ടി കോ-ഓര്‍ഡിനേറ്റര്‍ ഒ പന്നീര്‍ സെല്‍വം പങ്കെടുത്തു. പിന്നീട് അനുയായികളുമായി രഹസ്യ ചര്‍ച നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ, മുന്‍ മന്ത്രി ജയകുമാര്‍ എത്തിയപ്പോള്‍ ഒ പന്നീര്‍ ശെല്‍വത്തെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കി. ഇതോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു.
കോ-ഓര്‍ഡിനേറ്റര്‍ ഇടപ്പാടി കെ പളനിസാമിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും യോഗത്തില്‍ എത്താതെ ഇടപ്പാടി പളനി സ്വാമി ചെന്നൈയിലെ വസതിയില്‍ അനുയായികളുമായി കൂടിയാലോചന നടത്തുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ‘ഏകനേതൃത്വം’ ചര്‍ച ചെയ്തിരുന്നു ഇതിന് പിന്നാലെ എഐഎഡിഎംകെയില്‍ ഏകനേതൃത്വത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക