തൃശൂര്‍: കുന്ദംകുളത്തെ ഒരു കടയില്‍ കയറി നിരാശക്കുറിപ്പെഴുതി വൈറലായ കള്ളനെ മാനന്തവാടി പൊലീസ് പിടികൂടി. വയനാട് പുല്‍പ്പള്ളി ഇരുളം കളിപറമ്ബില്‍ വിശ്വരാജാണ് പിടിയിലായത്. മോഷ്ടിക്കാന്‍ കയറിയ കടയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോള്‍ ‘പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്..’ എന്നായിരുന്നു കള്ളന്‍റെ കുറിപ്പ്.

വയനാട് ഉള്‍പ്പെടെ കേരളത്തിലെ നിരവധി ജില്ലകളില്‍ 53 ഓളം കേസുകളില്‍ പ്രതിയാണ് വിശ്വരാജ്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി പൊലീസ് ഇയാളെ പിടികൂടിയത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂര്‍, കണ്ണൂര്‍, ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും വ്യാപാരികളുടെയും സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. മെഡിക്കല്‍ കോളജിലെയടക്കം വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതി വിശ്വനാഥ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. മാനന്തവാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ കല്‍പ്പറ്റ പൊലീസിന് കൈമാറി.

കഴിഞ്ഞയാഴ്ച കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളില്‍ ഇയാള്‍ കയറിയിരുന്നു. ഒരു കടയില്‍ നിന്ന് 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന് 500 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോഴായിരുന്നു പൊട്ടിച്ച ഗ്ലാസില്‍ വൈറലായ നിരാശക്കുറിപ്പെഴുതിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക