ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുന എക്‌സ്‌പ്രസ്‌വേയ്‌ക്കു സമീപം സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്‌റ്റില്‍. 22 വയസുകാരിയായ ആയുഷി ചൗധരിയെ പിതാവ്‌ നിതേഷ്‌ യാദവ്‌ വെടിവച്ചുകൊന്നതാണെന്നും മൃതദേഹം സ്യൂട്ട്‌കേസിലാക്കി മാറ്റാന്‍ അമ്മയും സഹായിച്ചെന്നും പോലീസ്‌ അറിയിച്ചു. മകള്‍ തന്നോടു പറയാതെ കുറച്ചുദിവസം വീട്ടില്‍നിന്നു മാറിനിന്നതിന്റെ പേരിലാണു നിതേഷ്‌ നിറയൊഴിച്ചത്‌.

അതേ സമയം, ആയുഷി ഇതരസമുദായത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതും മാതാപിതാക്കള്‍ അംഗീകരിച്ചിരുന്നില്ല. ഡല്‍ഹിയില്‍ ബി.സി.എ. വിദ്യാര്‍ഥി ആയിരുന്നു ആയുഷി. മൃതദേഹം ലഭിച്ചശേഷം പോലീസ്‌ വിശദമായ അന്വേഷണം നടത്തുന്നതിനിടെ ലഭിച്ച അജ്‌ഞാത ഫോണ്‍കോളാണു കൊല്ലപ്പെട്ടത്‌ ആയുഷിയാണെന്ന സൂചന നല്‍കിയത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മയും സഹോദരനും ഫോട്ടോ കണ്ട്‌ ആയുഷിയെ തിരിച്ചറിഞ്ഞു. നിതേഷ്‌ മൃതദേഹം തിരിച്ചറിയാന്‍ എത്തിയപ്പോള്‍ പോലീസ്‌ ചോദ്യംചെയ്യലിനുശേഷം അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. യു.പി. ഗോരഖ്‌പുരിലെ ബലൂനി സ്വദേശികളായ കുടുംബം നിതേഷിനു ഡല്‍ഹിയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ്‌ അവിടേക്കു മാറിയത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക