പതിനാറുകാരനെ അശ്ലീല വീഡിയോ കാണിച്ച്‌ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 32 വയസുള്ള യുവതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. നാസിക്കിലുള്ള ബന്ധുവിന്റെ അയല്‍വാസിയാണ് യുവതിയെന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി മൂന്നുകുട്ടികളുടെ അമ്മ കൂടിയാണ്.

യുവതി പതിവായി മുംബയിലെത്തി 16കാരനായ തന്റെ മകനുമായി ബന്ധം പുലര്‍ത്താറുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യുവതി 16കാരനെ മദ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. അശ്ലീല വീഡിയോ കാണിച്ച്‌ യുവതി മകനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കുട്ടി പതിവായി സ്തൂള്‍ വിട്ട് നാസിക്കിലേക്ക് പോയി യുവതിയെ കാണാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019 മുതല്‍ 2022 ഡിസംബര്‍ വരെ ഇത്തരത്തില്‍ യുവതി 16കാരനെ ലൈംഗിക ചൂഷണം നടത്തി. അതിനിടെ കുട്ടിയുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ അമ്മ വിവരങ്ങള്‍ അറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക