പാന്‍മസാല പായ്ക്കറ്റിനുള്ളില്‍ 40,000 ഡോളര്‍ (32.78 ലക്ഷം രൂപ) കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഡോളര്‍ നോട്ടുകള്‍ പാന്‍മസാല പാക്കറ്റുകളിലാക്കി തായ്‌ലന്‍ഡിലേക്ക് കടത്താനായിരുന്നു യുവാവിന്റെ ശ്രമം. എയര്‍ ഇന്റലിജന്‍സ് വകുപ്പ് നല്‍കിയ വിവരപ്രകാരമാണ് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനത്തിനുള്ളില്‍ കയറി കസ്റ്റംസ് വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ യാത്രക്കാരന്റെ ബാഗിനുള്ളില്‍ നിന്ന് അമേരിക്കന്‍ ഡോളര്‍ കണ്ടെത്തുകയായിരുന്നു.

പാന്‍മസാലയുടെ സാഷേ പാക്കറ്റിനുള്ളില്‍ പത്ത് ഡോളറിന്റെ രണ്ട് കറന്‍സികള്‍ വീതം മടക്കിവെച്ച രീതിയിലായിരുന്നു. പാക്കറ്റുകള്‍ ശ്രദ്ധയോടെ കീറിയെടുത്ത് പാന്‍മസാല കളഞ്ഞ ശേഷം കറന്‍സി നോട്ടുകള്‍ കൃത്യമായി മടക്കി ഒപ്പം എന്തോ ഒരു പൊടിയും നിറച്ച്‌ സുതാര്യമായ ടേപ്പ് ഉപയോഗിച്ച്‌ ഒട്ടിച്ച്‌ വെച്ച രീതിയിലായിരുന്നു ബാഗിനുളളില്‍ കറന്‍സി കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക