കൊച്ചി: ഉദ്യോഗസ്ഥന്റെ താടിയേച്ചൊല്ലി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രതിപക്ഷ കൗണ്‍സിലറും സിപിഐഎം നേതാവുമായ ജാഫര്‍ സാദിഖ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നീട്ടി വളര്‍ത്തിയ താടി അപമാനമാണെന്ന് അഭിപ്രായപ്പെട്ടു.

താടി നീട്ടി വളര്‍ത്തി നടക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യമുയര്‍ത്തി. ഇതിനെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു. യുഡിഎഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നത് പ്രശ്‌നം വഷളാക്കി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍പ്പുയര്‍ത്തിയതോടെ ഉന്തും തള്ളുമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് യൂണിഫോം ധരിച്ച്‌ നീണ്ട താടിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അഷ്‌റഫിന്റെ താടി ചൂണ്ടി വിദ്വേഷ പ്രചരണങ്ങളുമുണ്ടായി. ‘താലിബാന്‍ താടിവെച്ച കേരള പൊലീസ്’ എന്ന ക്യാപ്ഷനോടെ വ്യാജ പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ഉദ്യോഗസ്ഥന്‍ താടി നീട്ടി വളര്‍ത്തുന്നത് നിയമപ്രകാരം തെറ്റല്ലെങ്കില്‍ എന്തിനാണ് അഷ്‌റഫിനെ അധിക്ഷേപിക്കുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നു. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യൂണിഫോം നിലവില്‍ ഇല്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളായ കോര്‍പറേഷന്‍, മുനിസിപ്പിലാറ്റി എന്നിവയുടെ കീഴില്‍ നിയമിതരാകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യൂണിഫോം വേണം.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റിടങ്ങളിലും റെയ്ഡിനായി പോകുമ്ബോള്‍ ഈ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്നാണ് ചട്ടം. നാളുകള്‍ക്ക് മുന്‍പ് മൂവാറ്റുപുഴയില്‍ നഗരസഭ ആരോഗ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത് വാര്‍ത്തയായിരുന്നു. പ്രാദേശിക മാധ്യമത്തില്‍ കാക്കിയണിഞ്ഞ് താടി നീട്ടിയ ഉദ്യോഗസ്ഥന്റെ ദൃശ്യം വന്നതോടെയാണ് അഷ്‌റഫിന്റെ താടി ചര്‍ച്ചയായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക