റായ്പൂര്‍: അവിഹിത ബന്ധമാരോപിച്ച്‌ ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ യുവാവിനെയും ‌ യുവതിയെയും ന​ഗ്നരാക്കി നടത്തിച്ചു. ജൂണ്‍ 11 ന് ഉരിന്ദബെഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. ‌യുവാവിന്റെ ഭാര്യ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി പൊലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കാണാനിടതായതോടെയാണ് സംഭവം. തുടര്‍ന്ന് വീട്ടുകാരെ ഭാര്യ വിവരം അറിയിച്ചു വിളിച്ചുവരുത്തി. തുടര്‍ന്ന് സംഘം ഇരുവരെയും കൂട്ടി ​ഗ്രാമത്തിലൂടെ നടത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടക്കുന്നതിനിടയില്‍ ഇവരുടെ വസ്ത്രം ബലം പ്രയോ​ഗിച്ച്‌ അഴിച്ചുമാറ്റി. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും യുവാവിന്റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക