വിവാഹ വാര്‍ഷിക ദിനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഞങ്ങളുടേത് മാറിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌)ആയിരുന്നു. അതുകൊണ്ട്‌ കുഴപ്പമില്ല!’ എന്നാണ് റിയാസിന് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍വെച്ചായിരുന്നു ചടങ്ങുകള്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിയുടെ മകളായ വീണയ്ക്കെതിരെയും മൊഴി നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി ക്ലിഫ് ഹൗസില്‍ വെച്ച്‌ താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പറഞ്ഞു. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. താന്‍ ജയിലില്‍ കിടന്ന സമയത്ത് തന്നെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച്‌ മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം’ സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച്‌ നില്‍ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. ഞാന്‍ നിരപരാധിയാകാന്‍ ശ്രമിക്കുന്നില്ല, രഹസ്യമൊഴി നല്‍കിയത് നിരപരാധിയാകാനല്ല,ഏത് ശിക്ഷ അനുഭവിക്കാനും തയ്യാറാണ്, ജയിലില്‍ ഇട്ട് അടിച്ചു കൊല്ലാന്‍ ആണേലും പിന്നോട്ടില്ലെന്ന് സ്വപ്ന പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക