കാത്തിരിപ്പികള്‍ക്കൊടുവില്‍ വിഘ്‌നേശ് ശിവനും നയന്‍താരയും വിവാഹിതരായിരിക്കുകയാണ്. ജൂണ്‍ ഒന്‍പതിനാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഉത്സവമായി താരവിവാഹം നടന്നത്. പ്രമുഖരടക്കം നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേ സമയം വിവാഹത്തോട് അനുബന്ധിച്ച്‌ നയന്‍സിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്.

നയന്‍താരയുടെ തുടക്ക കാലം മുതല്‍, വിഘ്‌നേശുമായി പ്രണയത്തിലായതിനെ കുറിച്ചെല്ലാം കഥകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ നടിയുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ചില പ്രവചനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നയന്‍താരയുടെ കുടുംബവും ജനിക്കാന്‍ പോവുന്ന മക്കളെ കുറിച്ച്‌ വരെയുള്ള പ്രവചനം നടന്നിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങള്‍ സന്തോഷത്തോടെ തന്നെ ഇനിയും ജീവിക്കുമെന്നാണ് ഒരു ഗുരുജിയുടെ പ്രവചനം. നയന്‍സിന്റെയും വിഘ്‌നേശിന്റെയും ദാമ്ബത്യം വിജയമായിരിക്കും. സമീപഭാവിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും നയന്‍താരയ്ക്ക് ആശങ്കയുണ്ടാവുന്ന കാര്യങ്ങളൊന്നും നടക്കില്ലെന്നുമാണ് ഗുരുജിയുടെ വാക്ക്. അതേ സമയം കരിയറില്‍ ചില മാറ്റങ്ങള്‍ നടിയ്ക്ക് വന്നേക്കും.

വ്യക്തി ജീവിതത്തിന് പ്രധാന്യം കൊടുത്ത് നയന്‍താര ബിസിനസിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചേക്കും:

ഇപ്പോള്‍ ചെയ്യുന്നത് പോലെ എല്ലാ സിനിമകളും നടി എടുക്കില്ല. വളരെ കുറച്ച്‌ സിനിമകളായിരിക്കും ചെയ്യുക. വ്യക്തി ജീവിതത്തിന് പ്രധാന്യം കൊടുത്ത് ബിസിനസിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചേക്കും എന്നും ഗുരുജി പറയുന്നു. നയന്‍സിന്റെ ആരോഗ്യ കാര്യം നോക്കുകയാണെങ്കില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരില്ല. പക്ഷേ കുഞ്ഞുങ്ങളുണ്ടാകുന്ന കാര്യത്തില്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കുമെന്നും പറയുന്നു.

എല്ലാ കാലത്തും സന്തുഷ്ടമായൊരു കുടുംബ ജീവിതം നടിയ്ക്ക് ഉണ്ടാവും. കുഞ്ഞുങ്ങള്‍ ജനിക്കും. ജീവിതത്തില്‍ വിഷാദത്തിലേക്കോ ആന്തരിക സങ്കടമോ ഇല്ലെങ്കില്‍ അതെല്ലാം പോകും. വിഘ്‌നേശ് ശിവനുമായിട്ടുള്ള ദാമ്ബത്യ ജീവിതം നയന്‍താരയ്ക്ക് മോശമായി ഭവിക്കില്ലെന്ന് തന്നെയാണ് ഗുരുജിയുടെ നിര്‍ദ്ദേശം. എന്തായാലും എല്ലാ കാലത്തും സന്തുഷ്ടമായൊരു കുടുംബ ജീവിതം നടിയ്ക്ക് ഉണ്ടാവട്ടെ എന്നാണ് ആരാധകര്‍ക്കും ആശംസിക്കാനുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക