പാലക്കാട്: അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വീട്ടമ്മയുടെ അയല്‍ വാസിയാണ് ഷാജഹാന്‍. എന്ത് ആവശ്യത്തിനും വീട്ടമ്മയും കുടുംബവും ആദ്യം വിളിക്കുന്നത് ഷാജഹാനെയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുളിമുറിയുടെ ജനാലയില്‍ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോള്‍ ഷാജഹാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുകയായിരുന്നു. എന്നാല്‍, ഷാജഹാനാണ് ഓടിയതെന്ന് വീട്ടമ്മക്ക് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച്‌ പരാതിപ്പെടാന്‍ ഇവര്‍ ആദ്യം വിളിച്ചത് ഷാജഹാനെയാണ്. ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ കുളിമുറിക്ക് സമീപത്തെ പറമ്ബില്‍ ബെല്ലടിച്ചതോടെയാണ് സംശയമുണരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ കുളിമുറിയില്‍ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നല്‍കിയത്. സിപിഎം അനുഭാവികളായ കുടുംബം പാര്‍ട്ടിയെ വിവരമറിയിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു.

പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്. ഷാജഹാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സിപിഎം വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക