കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സഹോദരന്റെ മകന്‍ സത്യനാണ് ഭീഷണിപ്പെടുത്തിയത്. കണ്ണൂര്‍ മീഡിയയുടെ ശിവദാസന്‍ കരിപ്പാലിനാണ് ഭീഷണി സന്ദേശം ലഭിച്ചത്‌.

ശിവദാസന്‍ കരിപ്പാലിന്‍റെ വാട്സ്‌ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. കണ്ണൂരില്‍ ജീവിക്കുന്നത് പേടിയോടെയാണ്. സത്യന്റെ ഭീഷണി ​​ഗൗരവമേറിയതാണ്. പൊലീസിനെ സമീപിക്കുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് ശിവദാസന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സന്ദേശം അയച്ചത് മുഖ്യമന്ത്രിയുടെ ബന്ധു തന്നെയാണെന്ന് സ്ഥിരീകരിച്ചു. താന്‍ അയച്ച വാട്സ്‌ആപ്പ് സന്ദേശമാണത്. പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നു. മാധ്യമങ്ങളോട് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് ഇല്ലെന്നും സത്യന്‍ വ്യക്തമാക്കിതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക