ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങള്‍ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങള്‍ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും.

ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മള്‍ കാണുന്ന ഒരു ചിത്രത്തെ കുറിച്ച്‌ നമ്മുക്ക് മിഥ്യാധാരണകള്‍ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച്‌ നോക്കി നിങ്ങള്‍ക്ക് അതില്‍ എത്ര പേരെ കണ്ടെത്താന്‍ കഴിയുമെന്ന് നോക്കൂ. ഒരുപാട് ദൃശ്യങ്ങളുള്ള ഈ ചിത്രത്തില്‍ നിന്ന് നിങ്ങള്‍ക്ക് എത്ര പേരെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നത് അനുസരിച്ച്‌ നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. കൂടാതെ നിങ്ങള്‍ക്ക് എത്ര ബുദ്ധിയുണ്ടെന്നും ഈ ഒരു ടെസ്റ്റിലൂടെ കണ്ടെത്താന്‍ കഴിയും.

ഡാര്‍ക്ക് സെയ്ഡ് എന്ന അക്കൗണ്ടില്‍ നിന്ന് ടിക്ടോകില്‍ ഷെയര്‍ ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തില്‍ ആകെ 7 പേരാണുള്ളത്. വലത് വശത്ത് ചിത്രത്തിന്‍റെ മുകള്‍ ഭാഗത്തായും. ചിത്രത്തിന്‍റെ മധ്യഭാഗത്തായും നിങ്ങള്‍ക്ക് ആളുകളെ കണ്ടെത്താന്‍ കഴിയും. കാറിന്റെ അടുത്തും നിങ്ങള്‍ക്ക് ചിലരെ കണ്ടെത്താന്‍ കഴിയും. പോസ്റ്റിട്ട ആള്‍ പറയുന്നതനുസരിച്ച്‌ 7 ആളുകളെയും ഒരു പൂച്ചയേയും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ നിങ്ങളുടെ തലച്ചോര്‍ വളരെ മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക