തൃശൂര്‍: പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു. തൃശൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്ബനിയുടെ ചൂളയിലാണ് , കൊടകര പുതുക്കാട് മേഖലകളില്‍ നിന്നായി പിടികൂടിയ കഞ്ചാവ് നശിപ്പിച്ചത്. കോടികള്‍ വിലമതിക്കുന്നതാണ് നശിപ്പിച്ച കഞ്ചാവ്.

നശിപ്പിക്കുന്നതിന് മുമ്ബായി കഞ്ചാവിന്റെ സാമ്ബിള്‍ പരിശോധനാ ഫലം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌ഗ്രേയുടെ നേതൃത്വത്തില്‍ കഞ്ചാവ് നശിപ്പിച്ചത്. രണ്ട് മണിക്കൂറോളമെടുത്താണ് കഞ്ചാവ് പൂര്‍ണമായും കത്തിത്തീര്‍ന്നത്. ലഹരിവിരുദ്ധ നിയമത്തിലെ 52 എ വകുപ്പനുസരിച്ചാണ് കഞ്ചാവ് നശിപ്പിക്കലെന്നു പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടികൂടുന്ന കഞ്ചാവ് സ്‌റ്റേഷനില്‍ സൂക്ഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനാലാണ് നശിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലും സമാനമായി റൂറല്‍ പൊലീസ് കഞ്ചാവ് കത്തിച്ചു നശിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക