ന്യൂഡല്‍ഹി: സ്​റ്റെര്‍ലിങ്​ ബയോടെക് കേസില്‍ അന്തരിച്ച കോണ്‍ഗ്രസ്​ നേതാവ്​ അഹമദ്​ പ​ട്ടേലിന്റെ മരുമകന്‍ ഇര്‍ഫാന്‍ സിദ്ദിഖി, ബോളിവുഡ് നടന്‍മാരായ ഡിനോ ​മോറിയ, സഞ്​ജയ്​ ഖാന്‍, ഡി.ജെ അഖീല്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്ത് എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​റ്ററേറ്റ്.ഇവരുടെ എട്ട്​​ കോടിയിലധികം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്​സ്​മെന്‍റ് കണ്ടുകെട്ടി. ചേതന്‍, നിതിന്‍ സന്ദേശര എന്നിവരു​ടെ ഉടമസ്​ഥതയിലുള്ള വഡോദര ആസ്ഥാനമായുള്ള കമ്ബനിക്കെതിരെ 2017 ഒക്ടോബറില്‍ സി.ബി.ഐ കേ​സെടുത്തിരുന്നു. ഇവരുമായി അഹമദ്​ പ​ട്ടേലിന്​ ബന്ധമുണ്ടെന്ന ആരോപണ​ത്തെ തുടര്‍ന്ന് ​ 2020 ല്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

ഡി.ജെ അഖീലിന്​ സന്ദേശരമാരുടെ കൈയ്യില്‍ നിന്ന്​ 12.54 കോടി രൂപയും ഇര്‍ഫാന്​ 3.51 കോടി രൂപയും ഡിനോ മോറിയക്ക്​ 1.4 കോടി രൂപയും ലഭിച്ചതായി എന്‍ഫോഴ്​സ്​മെന്‍റ് ചൂണ്ടിക്കാട്ടി . എന്നാല്‍ ഈ ഇടപാടുകള്‍ കുറ്റകരമായതിനാല്‍​ സഞ്​ജയ്​ ഖാന്‍ (മൂന്ന്​ കോടി രൂപ),ഡിനോ മോറിയ (1.40 കോടി രൂപ), ഡി.ജെ അഖീല്‍ (1.98 കോടി രൂപ), ഇര്‍ഫാന്‍ സിദ്ദീഖി (2.41 കോടി രൂപ) എന്നിവരുടെ സ്വത്തുക്കള്‍​ കണ്ടുകെട്ടിയതായി ഇ.ഡി വ്യക്തമാക്കി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചേതനും നിതിന്‍ സന്ദേശരയും 8,100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം ഉയരുന്നത്. ഇരുവരും കു​ടുംബത്തോ​ടൊപ്പം രാജ്യം വിട്ടിരുന്നു. ഈ കേസില്‍ ഇതുവരെ 14,513 കോടി രൂപയുടെ ആസ്തി ഇ.ഡി നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്​. കേസുമായി ബന്ധപ്പെട്ട്​ 14,521 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളും കണ്ടുകെട്ടിക്കഴിഞ്ഞു. ചേതനും നിതിന്‍ സന്ദേശരയും നിലവില്‍ നൈജീരിയയിലേക്ക് കടന്നെന്നാണ് ​റിപ്പോര്‍ട്ടുകള്‍.ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമo തുടരുകയാണ് അന്വേഷണ സംഘം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക