കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് ആഘോഷിക്കുന്നതിടെ, വെല്ലുവിളിയുമായി ആം ആദ്മി പാര്‍ട്ടി. കേരളത്തിലെ മൂന്നു മുന്നണികള്‍ക്കും വെല്ലുവിളിയുമായാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം രംഗത്തെത്തിയത്. മൂന്ന് മുന്നണികളോടും കരുതിയിരുന്നോളാനും ഇനി രാഷ്ട്രീയ പോരാട്ടം ആം ആദ്മിയോടാണെന്നും സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ വെല്ലുവിളിക്കുന്നു.

പോസ്റ്റ് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നു മുന്നണികളും കരുതി വെച്ചോളൂ ! എതിരാളികളെ കുറ്റം പറഞ്ഞു മാത്രം നേരിടാവുന്ന അവസാന ഇലക്ഷനും കഴിഞ്ഞിരിക്കുന്നു !ഇനി രാഷ്ട്രീയ പാര്‍ട്ടികളുടെ പോരാട്ടം, നേരിന്റെയും, നന്മയുടെയും പക്ഷത്ത് നിന്ന് പോരാടുന്ന ആം ആദ്മി പാര്‍ട്ടിയോടാണ്. കേരളത്തിലെ ജനങ്ങളോടാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക