കണ്ണൂര്‍: മയ്യിലിനടുത്ത് അരിബ്രയില്‍ മണ്ണെടുക്കുന്നതിനിടെ ജെസിബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് ഓപറേറ്റര്‍ മരിച്ചു. യു.പി സ്വദേശിയായ നൗഷാദ്(29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി അരിമ്ബ്ര പ്രദേശത്ത് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്.

ഒരുമണിയോടെയായിരുന്നു ആറുവരിപ്പാതയുടെ നിര്‍മാണത്തിനെന്ന പേരിലാണ് വ്യാപകമായ തോതില്‍ രാപ്പകലില്ലാതെ മണ്ണ് കടത്തുന്നത്. മണ്ണെടുക്കുന്നതിനിടയില്‍ മുകളില്‍ നിന്നും വലിയ പാറക്കല്ലുകളും മണ്ണും ജെസിബിയുടെ മുകളിലേക്ക് അടര്‍ന്നുവീഴുകയായിരുന്നു. തളിപ്പറമ്ബില്‍ നിന്നും അഗ്നിശമനസേനാംഗങ്ങള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മണ്ണിനടയില്‍ കുടുങ്ങിയ നൗഷാദിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. മറ്റൊരു ജെസിബി എത്തിച്ച്‌ മണ്ണും പാറയും പൊട്ടിച്ച്‌ നീക്കിയ ശേഷം നൗഷാദ് കുടുങ്ങിക്കിടന്ന ജെസിബി കാബിന്‍ ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച്‌ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് അഗ്നിശമനസേനയുടെ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചത്.അസി.സ്റ്റേഷന്‍ ഓഫിസര്‍ ടി അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍മാരായ കെ വി സഹദേവന്‍, രാജന്‍ പരിയാരന്‍, സേനാംഗങ്ങളായ കെ സുധീഷ്, പി റിജു, എം ജി വിനോദ്, പി ശ്രീകാന്ത്, കെ ധനേഷ്, ടി വിജയ്,ഹോംഗാര്‍ഡുകളായ മാത്യു ജോര്‍ജ്, പി കെ ധനഞ്ജയന്‍, സി പി രജീന്ദ്രനാഥ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക