ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലെത്തിയ പ്രധാനമന്ത്രി മോദിയെ കാത്ത് റോഡരികില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു, അവരുടെ കയ്യില്‍ ഒരു പെയിന്‍റിംഗും. ആ പെണ്‍കുട്ടിയില്‍ നിന്ന് പെയിന്റിംഗ് വാങ്ങാന്‍ പ്രധാനമന്ത്രി കാര്‍ നിര്‍ത്തി ഇറങ്ങി. കാരണം മറ്റൊന്നുമല്ല, മോദിയുടെ അമ്മയുടെ ചിത്രമായിരുന്നു ആ പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി ജയ് റാം താക്കൂറിനൊപ്പം ഹിമാചല്‍ പ്രദേശിലെ മാള്‍ റോഡിലാണ് പ്രധാനമന്ത്രി എത്തിയത്. അവിടെ വെച്ചാണ് പെണ്‍കുട്ടി അദ്ദേഹത്തിന് പെയിന്റിം​ഗ് നല്‍കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാര്‍ നിര്‍ത്തി ഇറങ്ങി പെണ്‍കുട്ടിയോട് അദ്ദേഹം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇ ബിജെപി സര്‍ക്കാരിന്‍റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഷിംലയില്‍ പൊതുപരിപാടി സംഘടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ മെയ് 31 നാണ് പൊതുപരിപാടി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചത്. 130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹോദരങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ലക്ഷ്യം. 2014 ന് മുമ്ബ് അഴിമതി സര്‍ക്കാരിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന് അഴിമതിയോട് സഹിഷ്ണുതയില്ല.

2014 വരെ ദേശസുരക്ഷ തന്നെ ഭീഷണി ആയിരുന്നു. എന്നാല്‍ ഇന്ന് മിന്നലാക്രമണങ്ങളുടെ കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഷിംലയില്‍ പൊതുപരിപാടി സംഘടിപ്പിച്ചത്. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ വഴി സഹായം ലഭിച്ച ആളുകളുമായി പ്രധാനമന്ത്രി സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക