തൃശ്ശൂ‍‍ര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ തൃശൂരില്‍ ഒരാള്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ജോബിയാണ് മരിച്ചത്. രണ്ട് ദിവസം മുമ്ബാണ് ജോബിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത പാണഞ്ചേരി പഞ്ചായത്തിലും വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാരായ്ക്കലിലെ ആശാരിക്കാട് പ്രദേശത്തെ ഒരാളിലാണ് രോഗം കണ്ടെത്തിയത്.ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയെ പരിച്ചരിക്കാന്‍ കൂടെ നിന്ന രണ്ട് പേര്‍ക്ക് കൂടി പനിയുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മാരായ്ക്കല്‍ സന്ദര്‍ശിച്ച്‌ സ്ഥിതി​ഗതികള്‍ വിലയിരുത്തിയിരുന്നു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് പ്രതി​രോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാ​ഗമായി മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കുന്നുണ്ട്. രോഗവാഹകരായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യവും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പനി, തലവേദ, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മ കുറവ് എന്നിവയ്ക്കും കാരണമാകും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക