വ്യാജ വണ്‍ ടെെം പാസ് വേര്‍ഡ് (ഒടിപി) ഉപയോ​ഗിച്ച്‌ വാട്സ്‌ആപ്പ് തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ക്ലൗഡ്സെക് ഡോട്ട് കോം സ്ഥാപകനും സിഇഒയുമായ രാഹുല്‍ ശശിയാണ് വ്യാജ ഒടിപി ഉപയോ​ഗിച്ചുള്ള വാട്സ്‌ആപ്പ് അക്കൗണ്ട് തട്ടിപ്പിന്റെ വിവിരങ്ങള്‍ പുറത്തുവിട്ടത്. ഈ തട്ടിപ്പിനായി സെെബര്‍ ക്രിമിനലുകള്‍ ഉപയോ​ഗിക്കുന്ന മാര്‍​ഗങ്ങളും ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുന്നുണ്ട്.

വിവരങ്ങള്‍ ചോര്‍ത്തുന്നതിന്റെ ഭാ​ഗമായി ഇരയെ വിളിച്ച്‌ ബോധ്യപ്പെടുത്തി **67* എന്നതിനുശേഷം പത്ത് അക്ക ഫോണ്‍ നമ്ബറും, അല്ലെങ്കില്‍ *405* എന്നതിനു ശേഷം പത്ത് അക്ക നമ്ബറും ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഈ നമ്ബറുകളില്‍ ഒന്നിലേക്ക് വിളിച്ചതുടങ്ങുന്നതാടെ വാട്സ്‌ആപ് അക്കൗണ്ടുകളില്‍ നിന്ന് ഉപയോക്താവ് പുറത്തുപോകും. പിന്നീട് സെെബര്‍ അക്രമിയുടെ പൂര്‍ണ നിയന്ത്രണത്തിലാവും അക്കൗണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിപ്പിനിരയായ ഉപയോക്താവ് ഡയല്‍ ചെയ്യുന്ന ഈ നമ്ബര്‍ എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ സേവനദാതാക്കളുടെ സര്‍വീസ് റിക്വസ്റ്റാണ്. മറ്റു കോളുകളില്‍ തിരക്കിലുള്ള ഉപയോക്താവിനെ കോള്‍ ഫോര്‍വേഡിം​ഗിലേക്ക് മാറ്റാനും ഈ നമ്ബര്‍ കാരണമാകും. അതേസമയം കോളുകള്‍ അവരുടെ ഉടമസ്ഥതയിലുള്ള ഒരു നമ്ബറിലേക്ക് കൈമാറുകയുമാണ് അക്രമികള്‍ ചെയ്യുക.

വാട്സ്‌ആപ്പ് രജിസ്ട്രേഷന്‍ ഘട്ടത്തില്‍ തട്ടിപ്പിനിരയായയാളുടെ ഫോണിലാകും ഒടിപി ആദ്യമെത്തുക. ഈ നമ്ബര്‍ തിരക്കിലാണെങ്കില്‍, ഒടിപി ഹാക്കറുടെ ഫോണിലെത്തുകയും അക്കൗണ്ടിന്റെ നിയന്ത്രണം ലഭിക്കുകയും ചെയ്യും. ഈ തന്ത്രപരമായ തട്ടിപ്പ് ആ​ഗോളതലത്തില്‍ എല്ലാ രാജ്യങ്ങളിലുമുണ്ടെന്നും സേവനദാതാക്കള്‍ സമാനമായ സര്‍വീസ് റിക്വസ്റ്റ് നമ്ബറുകള്‍ തുടരുന്നുണ്ടെന്നും രാഹുല്‍ ശശി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക