ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയല്‍സിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കുന്നതാണ്.ജൂണ്‍ 23 മുതല്‍ സീരീസ് സ്ട്രീമിങ് തുടങ്ങും. ഒരു സെക്സ് വര്‍ക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം എന്നത് ടീസറില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. അഹമ്മദ് കബീര്‍ ആണ് ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍.കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള സീരീസ് ആണ് കേരള ക്രൈം ഫയല്‍സ്.

ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതായിരിക്കും ആദ്യ സീസണ്‍. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായര്‍ ആണ് സീരീസ് നിര്‍മ്മിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍. കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് വെബ് സീരീസുകള്‍. കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങള്‍ നിശ്ചിത സമയത്തില്‍ ചുരുക്കാതെ, വിശദമായി അവതരിപ്പിച്ച്‌ കഥ ആഴത്തില്‍ പറയാന്‍ ഇതിലൂടെ സാധിക്കുമെന്ന് അഹമ്മദ് കബീര്‍ പറയുന്നു.

പ്രൊഡക്ഷന്‍ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് കേരള ക്രൈം ഫയല്‍സ് ഒരുക്കിയിരിക്കുന്നത്. കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കേരള ക്രൈം ഫയല്‍സിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയിലുള്ളതാണെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു.ൾ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക