ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ ചിരിച്ച മുഖം കൊണ്ട് നേരിട്ട യുവാവാണ് പ്രഫുൽലാൽ പ്രസന്നൻ. തന്നെ നിറഞ്ഞ മനസോടെ സ്വീകരിച്ചവർക്ക് മുന്നിൽ ഇന്നലെ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ജീവിതത്തിൽ തന്നെ കാത്തിരുന്ന കാൻസർ എന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായം ചോദിച്ചാണ് പ്രഫുൽലാൽ വന്നിരിക്കുന്നത്. തന്റെ തോളിൽ വളരുന്ന ട്യൂമർ നീക്കം ചെയ്യാനുള്ള ചികിൽസാചെലവ് താങ്ങാവുന്നതിനും അപ്പുറമാണെന്നും തന്നെ സഹായിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ അദ്ദേഹം പറയുന്നു.

‘ഇപ്പോൾ കോഴിക്കോട് എംവിആർ കാൻസർ സെന്ററിലാണ്. തോളിൽ കണ്ടെത്തിയ ട്യൂമർ ചികിൽസയിലാണ്. രണ്ടുമാസമായി ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും ജില്ലയിലെ തന്നെ രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിൽസിച്ചു. ഒടുവിലാണ് ഇങ്ങോട്ട് വന്നത്. ട്യൂമർ അൽപം ഗുരുതരമാണ്. ഇപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ല. ഇമ്മ്യൂണൽ തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആറുമാസത്തെ കോഴ്സാണത്. രണ്ട് ഡോസ് മരുന്ന് വച്ച് ഒരുമാസം എടുക്കണം. അങ്ങനെ ആറുമാസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ലക്ഷത്തോളം രൂപ ഒരു ഡോസിന് ചെലവ് വരും. 24 ലക്ഷം രൂപയോളം മരുന്നിന് വേണം. പിന്നെ മരുന്ന് താമസം അടക്കം 35 ലക്ഷത്തോളം രൂപ വേണം ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഉള്ളതെല്ലാം ഇതിനോടകം ചെലവഴിച്ച് തീർന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുടേയും സഹായം കൊണ്ടാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ദയവായി സഹായിക്കണം.’ പ്രഫുൽലാൽ വിഡിയോയിൽ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക