നീ വരുവോളം, ഉദ്യാനപാലകന്‍, യാത്രാ മൊഴി തുടങ്ങിയ മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടിയാണ് രേഖാ മേനോന്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് 2016ല്‍ രേഖയുടെ വിയോ​ഗം സംഭവിച്ചത്. തൃശൂരിലെ ഫ്ലാറ്റില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുമമ്ബോള്‍ 45 വയസായിരുന്നു പ്രായം. നാളുകളായി ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു. മരിക്കുന്നത് കുറച്ചുനാള്‍ മുമ്ബാണ് തിരികെ നാട്ടിലെത്തിയത്. രേഖയുടെ വേര്‍പാട് സംഭവിച്ച്‌ ആറ് വര്‍ഷം കഴിയുമ്ബോഴും ഭാര്യയുടെ ഓര്‍മയിലാണ് ഭര്‍ത്താവ് മോഹന്‍ കൃഷ്ണന്‍.

ഇപ്പോള്‍ വീണ്ടും രേഖയുടെ വിയോ​ഗത്തെ കുറിച്ച്‌ മോഹന്‍ കൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. രേഖ പോയതോടെ ജീവിതത്തിലെ വെളിച്ചം ഇല്ലാതെയായിയെന്നാണ് മോഹന്‍ പറയുന്നത്. ഭാര്യയായിട്ടല്ല ഒരു കുഞ്ഞിനെപ്പോലെ അവളെ കൊണ്ടുനടക്കാനായിരുന്നു എനിക്ക് ഇഷ്ടം. തൃശൂരിലെ ഞങ്ങളുടെ പുതിയ വീടിന്‍്റെ പണി നടക്കുന്ന സമയത്താണ് രേഖ നാട്ടില്‍ വന്നത്. അതിന്‍്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മരിക്കുന്നതിന് തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാനും രേഖയും തമ്മില്‍ പത്ത് വയസിന്‍്റെ പ്രായവ്യത്യാസമുണ്ട്. പ്രായവ്യത്യാസം എന്ന കാരണം പറഞ്ഞ് വിവാഹം മുടക്കാനായി പലരും ശ്രമിച്ചു. രേഖയായിരുന്നു പ്രായവ്യത്യാസം ഒരു തടസമല്ലെന്നും അദ്ദേഹത്തെ തന്നെ മതിയെന്നും പറഞ്ഞ് ശഠിച്ചത്. വിവാഹത്തിന് നിര്‍ബന്ധം പിടിച്ചത് രേഖയായിരുന്നുവെന്ന് അറിഞ്ഞത് പിന്നീടാണ്. അതേക്കുറിച്ച്‌ പിന്നീട് ചോദിച്ചപ്പോള്‍ അവള്‍ ചിരിച്ച്‌ കൊണ്ട് തമാശ പറയുമായിരുന്നു. അവള്‍ പറഞ്ഞ വാക്കിന് പ്രാധാന്യം കൊടുക്കുന്ന ആളാണ്. തിരിച്ചും അത് പ്രതീക്ഷിക്കും. ഇത് തെറ്റിയപ്പോള്‍ ചില സെറ്റുകളില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. ലോകം മുഴുവനും കറങ്ങണം എന്നായിരുന്നു അവളുടെ ആഗ്രഹം. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഒരുപാട് യാത്രകള്‍ പോയിട്ടുണ്ട്.

സംഭവം നടന്ന ദിവസം വിളിച്ചിട്ടും മെസേജ് അയച്ചിട്ടും രേഖയെ കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡ്രൈവറോട് പോയി നോക്കാനായി പറഞ്ഞത്. പത്രം പുറത്ത് കിടക്കുന്നത് ഡ്രൈവര്‍ കണ്ടിരുന്നു. വിളിച്ചിട്ട് വാതില്‍ തുറക്കാതെ വന്നപ്പോഴാണ് മറ്റുള്ളവരോട് പറഞ്ഞത്. ടേബിളിന് പുറത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു അവള്‍. ഞാന്‍ എത്തിയതിന് ശേഷം അവളെ എടുത്താല്‍ മതിയോയെന്ന് ചോദിച്ചിരുന്നുവെങ്കിലും ഇനി ഇരുത്താന്‍ ആവില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. രേഖ പോയതോടെ എന്റെ ജീവിതത്തിലെ വെളിച്ചമാണ് കെട്ടതെന്നും മോഹന്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക