പഞ്ചാബ്: കരാറുകള്‍ക്ക് കമ്മീഷന്‍ അവശ്യപ്പെട്ട പഞ്ചാബിലെ ആരോഗ്യ മന്ത്രിയെ പുറത്താക്കി. ആരോഗ്യമന്ത്രി വിജയ് സിഗ്‌ളയെയാണ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പുറത്താക്കിയത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ക്കായി ഉദ്യോഗസ്ഥരില്‍ നിന്ന് സിംഗ്ല ഒരു ശതമാനം കമീഷന്‍ ആവ‍ശ്യപ്പെട്ടെന്ന ആരോപണത്തിലാണ് നടപടി. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് സിംഗ്ലക്കെതിരെ നടപടിയെടുത്തതെന്ന് മാന്‍ പറഞ്ഞു.

അഴിമതി ആരോപണം നേരിട്ട മന്ത്രിയെ കാബിനറ്റില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ എ.എ.പി എം.പി രാഘവ് ഛദ്ദ സ്വാഗതം ചെയ്തു. അഴിമതിയുടെ പേരില്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തക്ക ധൈര്യവും സത്യസന്ധതയുമുള്ള ഒരേയൊരു പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ഡല്‍ഹിയില്‍ ആരംഭിച്ച പാര്‍ട്ടി മാതൃക പഞ്ചാബിലും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക