അമൃത്സര്‍: മൊഹാലിയില്‍ കാര്‍ണിവലിലെ ആകാശ ഊഞ്ഞാല്‍ തകര്‍ന്ന് 15ഓളം പേര്‍ക്ക് പരുക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 50 അടി ഉയരത്തില്‍ നിന്ന് ആകാശ ഊഞ്ഞാല്‍ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അതേസമയം, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചതെന്നും സെപ്തംബര്‍ നാല് വരെ മാത്രം നടത്താന്‍ അനുവാദമുണ്ടായിരുന്ന മേള സംഘാടകര്‍ അനധികൃതമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക