ന്യൂയോര്‍ക്ക് : മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ഗേറ്റ് ഏത് ഫോണാണ് ഉപയോഗിക്കുന്നത് എന്നറിയാന്‍ എല്ലാവര്‍ക്കും കൗതുകം കാണും. ലോത്തിലെ ഏറ്റവും വലിയ ധനികര്‍ ഏറ്റവും സുരക്ഷിതമായ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ളത് എന്നത് കൊണ്ട് തന്നെ അത്തരം വെളിപ്പെടുത്തലുകള്‍ ടെക്ക് ലോകത്തെ മാറ്റി മറിക്കാനും സാദ്ധ്യതയുണ്ട്. ബില്‍ ഗേറ്റ്‌സ് ഉപയോഗിക്കുന്നത് ഐഫോണ്‍ ആണെന്നും മൈക്രോസോഫ്റ്റ് സര്‍ഫസ് ഡ്യൂ ആണെന്നും ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നുമല്ല അദ്ദേഹത്തിന്റെ ഫോണ്‍.

താന്‍ ഉപയോഗിക്കുന്ന ഫോണ്‍ ഏതാണെന്ന് ബില്‍ ഗേറ്റ്‌സ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 3 യാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ഉപയോഗിക്കുന്നത്. റെഡിറ്റിലെ ‘ആസ്‌ക് മീ എനിതിംഗ്’ എന്ന ചോദ്യത്തോര പരിപാടിയിലാണ് ഗേറ്റ്‌സ് താന്‍ ഉപയോഗിക്കുന്ന ഫോണ്‍ ഏതാണ് എന്ന് വെളിപ്പെടുത്തിയത്. താന്‍ ഉപയോഗിക്കുന്നത് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 3യാണ്. പല ഫോണുകളും നേരത്തെ ഉപയോഗിച്ചിരുന്നു, എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഫോണായും, കമ്ബ്യൂട്ടറായും ഉപയോഗിക്കാന്‍ മറ്റേത് ഉപകരണത്തേക്കാളും സാധിക്കുന്നുണ്ടെന്ന് ഗേറ്റ്‌സ് വെളിപ്പെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

6.2-ഇഞ്ച് എച്ച്‌ഡി പ്ലസ് എഎംഒഎല്‍ഇഡി 2എക്‌സ് ഡിസ്പ്ലേയാണ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 3ക്ക് ഉള്ളത്. അത് 120 ഹെര്‍ട്‌സ് റീഫ്രഷ് നിരക്കിലാണ്. തുറക്കുമ്ബോള്‍, ഈ ഡിസ്പ്ലേ 7.6-ഇഞ്ചിലും 120 ഹെര്‍ട്‌സ് പുതുക്കല്‍ നിരക്കില്‍ ലഭിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഗാലക്സി ഇസഡ് ഫോള്‍ഡ് 3 അടിസ്ഥാന പതിപ്പിന് 1,49,999 രൂപയ്‌ക്കാണ് വിപണിയില്‍ എത്തിയത്. 512 ജിബി സ്റ്റോറേജുള്ള കൂടിയ പതിപ്പിന് ഏകദേശം 1,57,999 രൂപയാണ് വില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക