കൊല്‍ക്കത്ത: ഭാര്യയ്‌ക്കെതിരെ ആരോപണവുമായി യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിലെ താരമായ കരണ്‍ മെഹ്‌റ. കരണിന് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ നിഷ ആരോപിച്ചതിന് പിന്നാലെ, ഇരുവരും മാറിത്താമസിക്കുകയായിരുന്നു. കരണ്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും നിഷ ആരോപിച്ചിരുന്നു. ഈ വാദപ്രതിവാദങ്ങള്‍ മുന്നേറുന്നതിനിടെയാണ്, നിഷയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച്‌ ഇപ്പോള്‍ കരണ്‍ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ 11 മാസമായി നിഷയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും, തനിക്കെതിരെ അവിഹിത ബന്ധം ആരോപിച്ച ശേഷമാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം തന്റെ വീട്ടില്‍ താമസം ആരംഭിച്ചതെന്നും കരണ്‍ അവകാശപ്പെട്ടു. ഒരു ന്യൂസ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഒരാളുമായിട്ടാണ് നിഷയ്ക്ക് ബന്ധമുള്ളതെന്നാണ് കരണ്‍ അവകാശപ്പെടുന്നത്. കൂടാതെ, നിഷയ്‌ക്കൊപ്പം ജീവിക്കാന്‍ കാമുകന്‍ അയാളുടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചതായും താരം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഇന്നും എന്റെ വീട്ടില്‍ ഒരു മനുഷ്യന്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ 11 മാസമായി ആ വ്യക്തി എന്റെ വീട്ടിലാണ് താമസിക്കുന്നത്. അവന്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്‌ എന്റെ വീട്ടില്‍ പ്രവേശിച്ചു. എന്റെ വസ്തുവകകളും കാറും ബിസിനസ്സുകളും ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തു. . എന്റെ കുട്ടിയെ ഞാന്‍ മിസ് ചെയ്യുന്നു. ഒരു പിതാവെന്ന നിലയില്‍, കുഞ്ഞുമായി സംസാരിക്കാന്‍ കഴിയാത്തത് ബുദ്ധിമുട്ടാണ്. ഇത് വിഷമകരമാണ്’, കരണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് നിഷ കരണിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. കരണ്‍ തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു നിഷ പറഞ്ഞത്. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന നിഷയുടെ പരാതിയെ തുടര്‍ന്ന് കരണ്‍ മെഹ്‌റയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ 336, 337, 332, 504, 506 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കരണ്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. പിന്നീട്, മാധ്യമങ്ങളോട് വ്യക്തിപരമായി സംസാരിച്ച ദമ്ബതികള്‍ പരസ്പരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക