തിരുവനന്തപുരം: ഡ്യൂട്ടിയിലുള്ള പൊലീസുകാർ തന്നെ ബഹുമാനിക്കുന്നില്ലെന്നു കാട്ടി തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഡിജിപിക്കു കത്തു നൽകി. മേയറുടെ ഔദ്യോഗിക വാഹനം കടന്നു പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറുന്നതായും പ്രോട്ടോകോൾ അനുസരിച്ചുള്ള ബഹുമാനം കാണിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. ആവശ്യമായ നടപടിയെടുക്കാൻ ഡിജിപിയുടെ ഓഫിസ് തൃശൂർ റേഞ്ച് ഡിഐജിക്കു നിർദേശം നൽകി.

പ്രോട്ടോകോൾ അനുസരിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ ദുരനുഭവമാണ് കത്തിലൂടെ വിവരിക്കുന്നതെന്നും മേയർ പറയുന്നു. ബഹുമാനം കാണിക്കാത്ത അവസ്ഥ പലതവണ പൊലീസിൽനിന്നും ഉണ്ടായി. ഇക്കാര്യം പൊലീസ് അധികാരികളെ പലതവണ അറിയിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു. തനിക്കു വ്യക്തിപരമായ നേട്ടത്തിനല്ലെന്നും പദവിയിലിരിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് കത്തയച്ചതെന്നും തൃശൂർ മേയർ എം.കെ.വർഗീസ് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക