കോഴിക്കോട് : വടകരയില്‍ ഹോട്ടലുടമ തൂങ്ങിമരിച്ചു. മേപ്പയില്‍ സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്. രാവിലെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വലിയ സാമ്ബത്തിക ബുദ്ധിമുട്ടിലാണെന്ന് ഇയാള്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഭാര്യയോടൊപ്പമാണ് കട നടത്തിയിരുന്നത്. രണ്ടു മക്കളുണ്ട്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിൽ ആത്മഹത്യകൾ തുടർക്കഥകൾ ആകുകയാണ്. കർഷകരും, വ്യാപാരികളും സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വ്യാപാരികളെ സംബന്ധിച്ചിടത്തോളം 2018 ഉണ്ടായ പ്രളയം മുതൽ ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസൺ നഷ്ടപ്പെടുന്നത് തുടർച്ചയായ നാലാം വർഷത്തേക്കാണ്. എന്നാൽ കോവിഡ നിയന്ത്രണങ്ങളും ലോക്ഡൗൺ ആരംഭിച്ചതോടു കൂടി പ്രതിസന്ധിയുടെ ആഴം വലിയ രീതിയിൽ വർദ്ധിച്ചിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണടച്ച് സർക്കാർ:

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീർത്തും നിസ്സംഗതയാണ് സാധാരണക്കാരെ ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധികളിൽ പുലർത്തുന്നത്. അധിക വായ്പ എന്നതിനപ്പുറം ദീർഘകാലം മൊറട്ടോറിയം ഉൾപ്പെടെയുള്ള നടപടികൾ ലഭ്യമാക്കാനുള്ള ഫലപ്രദമായ ഇടപെടലുകൾ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കേരളത്തിൽ മെയ് മാസം മുതൽ ലോക് ഡൗൺ ആണ്. എന്നാൽ കടകൾ അടച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പോലും വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ചിട്ടില്ല. പല വ്യാപാരികളും ജപ്തിയുടെ വക്കിലാണ്.

കോടികളുടെ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപനത്തിന് അപ്പുറം ക്രിയാത്മകമായ ഇടപെടലുകളാണ് ഇവിടെ സാധാരണക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ തീർത്തും കൈവിട്ടു കളയുന്ന നടപടികളാണ് ഭരണം നടത്തുന്നവർ ജനങ്ങളോട് പുലർത്തുന്നത്. കേരളത്തിലെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ നീണ്ട പട്ടിക ആകാനുള്ള സാധ്യത ശക്തമാണ്. ഭരണ-പ്രതിപക്ഷ ഭേദമെന്യേ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കാനുള്ള സന്മനസ്സ് കാട്ടേണ്ടിയിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക