കൊച്ചി: കേരള ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്‌ജിയായി ശോഭ അന്നമ്മ ഈപ്പന്‍ ഇന്ന് ചുമതലയേല്‍ക്കും. ഇതോടെ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്‌ജിമാരുടെ എണ്ണം ഏഴാകും. ഹൈക്കോടതിയിലെ ഒന്നാം നമ്ബര്‍ കോടതിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങില്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി. ഷെര്‍സി, ജസ്റ്റിസ് എം.ആര്‍.അനിത, ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് സി.എസ്. സുധ എന്നിവരാണ് നിലവിലുള്ള വനിതകള്‍. ജസ്റ്റിസ് വി. ഷെര്‍സി മേയ് 30നു വിരമിക്കും. നിലവില്‍ 37 ജഡ്‌ജിമാരാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക