സിനിമയ്ക്കൊപ്പം യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ തന്റെ സാഹസികത വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ പ്രണവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

സ്ലാക്‌ലൈന്‍ വാക്ക് നടത്തുന്ന പ്രണവാണ് വീഡിയോയില്‍. വളരെ കൃത്യതയോടെ ബാലന്‍സ് ചെയ്ത് കയറിലൂടെ നടന്നു നീങ്ങുകയാണ് പ്രണവ്. കയറിലൂടെയോ കമ്ബിയിലൂടെയോ ശരീരം ബാലന്‍സ് ചെയ്ത് നടക്കുന്നതിനെയാണ് സ്ലാക്‌ലൈന്‍ വാക്ക് എന്നതുകൊണ്ട് ഉദേശിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ബാക്കി ഉള്ളവര്‍ എങ്ങനെ പാന്‍ ഇന്ത്യ സ്റ്റാര്‍ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്ബോള്‍ ഇവിടെ ഒരാള്‍ ഏത് മല കയറണം, പുതിയ സാഹസങ്ങള്‍ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു’- വീ‍ഡിയോക്ക് വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു. നടി ലെന, സാധിക വേണുഗോപാല്‍, റോസിന്‍ ജോളി തുടങ്ങി നിരവധി പേര്‍ പ്രണവിനെ അഭിനന്ദിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക