ചെന്നൈ: മദ്യവുമായി പോയ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. കേരളത്തിലെ മണലൂരില്‍ നിന്ന് മദ്യവുമായി പോകുകയായിരുന്നു വാഹനം.

മദ്യക്കുപ്പികള്‍ നിറച്ച പെട്ടികള്‍ റോഡില്‍ നിരന്നതോടെ ഇത് എടുക്കാനെത്തിയ ആളുകളുടെ തിരക്ക് പ്രദേശത്ത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. ഇതോടെ ദേശീയ പാതയില്‍ ഗതാഗത തടസ്സം നേരിട്ടു. മറിഞ്ഞുവീണ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ എടുക്കാന്‍ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക