ആന്ധ്രാപ്രദേശ്: ചുഴലിക്കാറ്റില്‍ സ്വര്‍ണ്ണ നിറത്തിലുള്ള രഥം ആന്ധ്രാ തീരത്തടിഞ്ഞു. തേര് വന്നത് മ്യാന്‍മര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ ഏതെങ്കിലും സ്ഥലങ്ങളില്‍ നിന്നുമാവാനാണ് സാധ്യത. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് ചൊവ്വാഴ്ച വൈകുന്നേരം രഥം കണ്ടെത്തിയത്. രഥം ഗ്രാമവാസികള്‍ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ഉയര്‍ന്ന വേലിയേറ്റം കാരണം, രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്നാണ് പ്രാദേശിക നാവികര്‍ പറയുന്നത്. അയല്‍ ഗ്രാമങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ സ്വര്‍ണ്ണ രഥം കാണാന്‍ കരയിലേക്ക് എത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ആദ്യമായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള രാജ്യങ്ങളില്‍ നിന്നുള്ള തിരമാലകള്‍ രഥം കൊണ്ടുവന്നതാകാം എന്നാണ് കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക