ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.ജി.പി. അനില്‍കാന്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിളിപ്പിച്ചത്. ഡിജിപി അനില്‍ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് വിളിപ്പിച്ചത്.

വിദ്വേഷ പ്രസം​ഗം നടത്തിയതിന് ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരേയുളള കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ചസംഭവിച്ചെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി. ആര്‍എസ്‌എസ്, എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ജാഗ്രത വേണമെന്ന് യോ​ഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ മാസം 13-ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക