ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരനായ നിലോത്പല്‍ മൃണാലിനെതിരെ ബലാത്സംഗ പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ 32 കാരിയാണ് പരാതിക്കാരി. സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കൂടിയായ 37കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പത്തു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. സ്ത്രീയുടെ പരാതിയില്‍ ഡല്‍ഹി തിമര്‍പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹിയിലാണ് താമസിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് നിലോത്പല്‍ യുവതിയുമായി സൗ​ഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും പരസ്പരം കാണാന്‍ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2013ല്‍ എഴുത്തുകാരന്‍ തന്നെ ബലപ്രയോ​ഗത്തിലൂടെ ലൈം​ഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് യുവതി ആരോപിച്ചു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പ്രതി വിവാഹ വാഗ്ദാനം നല്‍കി. എന്നാല്‍ വിവാഹം കഴിക്കാതെ ഒഴിവ് കഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടുപോയെന്നും യുവതി പറയുന്നു. ഇയാള്‍ക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക