കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. വെള്ളൂര്‍ കോടഞ്ചേരി സ്വദേശിയായ പാറോള്ളതില്‍ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.

പീഡന വിവരം പുറത്ത് വന്നതിന് പിന്നാലെ നാദാപുരത്തെ ട്യൂഷന്‍ സെന്റര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ട്യൂഷന്‍ സെന്ററില്‍ വച്ച്‌ ബാബു വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ മാസമാണ് ഇയാള്‍ നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. പൊലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ അജ്ഞാതര്‍ സ്ഥാപനം അടിച്ചുതകര്‍ക്കുകയും ബോര്‍ഡുകള്‍ ഉള്‍പ്പടെ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക