ഒന്നോ രണ്ടോ പേര്‍ പി.ടിയെ എതിര്‍ത്തെങ്കിലും അതിലേറേപ്പേര്‍ ഒപ്പം ഉണ്ടായിരുന്നല്ലോയെന്ന്
ഉമ തോമസ്. പി.ടിയോട് എതിര്‍പ്പുണ്ടായത് തെറ്റിദ്ധാരണമൂലമണ്. ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ച
ശേഷമാണ് ഉമ തോമസിന്റെ പ്രതികരണം.

നേതൃത്വവുമായി അകല്‍ച്ചയിലുള്ള കെ.വി.തോമസിനെ നേരിട്ടുകാണും. കെ.വി.തോമസ് തന്നെ
എതിര്‍ത്തുപറയില്ല, എന്നും ചേര്‍ത്തു നിര്‍ത്തിയിട്ടേയുള്ളൂ. തോമസിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പി.ടി.തോമസിനെ നെഞ്ചേറ്റുന്ന തൃക്കാക്കരയിലെ ജനങ്ങള്‍
തനിക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസം ഉമ പ്രകടിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രി ഇടുക്കി ഉപ്പുതോട്ടിലെ പി.ടി.തോമസിന്റെ കുടുംബവീട്ടിലെത്തിയ ഉമ, രാവിലെ ഉപ്പുതോട് പള്ളിയിലെകുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന് പി.ടിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത കല്ലറയില്‍ എത്തി പ്രാര്‍ഥിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക