തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ യുവതികളുടെ അസഭ്യവര്‍ഷം. സംഭവത്തില്‍ യാത്രക്കാര്‍ പരാതി നല്‍കിയതോടെ മൂന്ന് യുവതികളേയും ഒരു യുവാവിനേയും ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ കല്ലമ്ബലത്ത് നിന്നാണ് മൂന്ന് യുവതികളും യുവാവുമടങ്ങിയ സംഘം കയറിയത്. പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം.

ബസില്‍ കയറിയതും സീറ്റില്ലെന്ന് പറഞ്ഞ് ഇവര്‍ ബഹളം തുടങ്ങുകയായിരുന്നു. ബഹളം അസഹനീയമായതോടെ സീറ്റില്‍ ഇരുന്നവര്‍ ഇവര്‍ക്കായി ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. എന്നാല്‍ ആ സീറ്റുകളില്‍ ഇരിക്കാന്‍ ഇവര്‍ തയ്യാറാകാതെ ഇവര്‍ ബഹളം തുടരുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഡ്രൈവര്‍ ബസ് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ച്‌ കയറ്റുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌റ്റേഷനില്‍ പോലീസുകാരോട് കയര്‍ത്ത് സംസാരിച്ചതോടെ വലിയ ബഹളമായി മാറുകയും ചെയ്തു. യുവതികള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്താനാണ് പോലീസ് തീരുമാനം. യുവതികള്‍ക്കും ഒപ്പമുണ്ടായിരുന്ന യുവാവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക