എറണാകുളം: വിജയ് ബാബു വിഷയത്തില്‍ താര സംഘടനയില്‍ ഉയര്‍ന്ന ഭിന്നത മറനീക്കി പുറത്ത് വരുന്നു. ഐസിസിയില്‍ നിന്ന് രാജിവച്ച മാലാ പാര്‍വതിയെയും രാജി സന്നദ്ധത അറിയിച്ച ശ്വേതാമേനോനെയും പേരെടുത്ത് വിമര്‍ശിച്ച്‌ താര സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ മണിയന്‍ പിള്ള രാജു രംഗത്ത് എത്തി. വിജയ് ബാബുവിനെതിരെ താര സംഘടനയുടെ എക്‌സികുട്ടീവ് തീരുമാനമെടുക്കുമ്ബോള്‍ ശ്വേതാ മേനോന്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഇപ്പോള്‍ എങ്ങനെ വന്നു എന്ന ചോദ്യം ഉയര്‍ത്തിയാണ് മണിയന്‍ പിള്ള രാജു വിഷയത്തില്‍ ഐസി കമ്മിറ്റിക്ക് എതിരെ രംഗത്ത് എത്തിയത്.

മാലാ പാര്‍വ്വതിയുടെ രാജി കാര്യമായി കാണുന്നില്ലെന്ന് മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര പരിഹാര കമ്മിറ്റിക്ക് ഒരാളെ ശിക്ഷിക്കാന്‍ അധികാരമില്ല. ശുപാര്‍ശ ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ. തീരുമാനമെടുക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. വെറുതെ ഒരാളെ ചവിട്ടി പുറത്താക്കാന്‍ കഴിയില്ല. വിജയ് ബാബുവിനെ അത്തരത്തില്‍ പുറത്താക്കാന്‍ കഴിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിലീപ് വിഷയത്തില്‍ അന്നെടുത്തത് മണ്ടത്തരമാണ്. വിജയ് ബാബു വിഷയത്തില്‍ അത്തരം മണ്ടത്തരം എടുക്കാന്‍ കഴിയില്ലെന്നും മണിയന്‍ പിള്ള രാജു ചൂണ്ടിക്കാട്ടി. എന്നാല്‍, വിജയ് ബാബു കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ താര സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കും. അതിനുള അധികാരം പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക