കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കി. ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങളില്‍ ഉന്നയിച്ച്‌ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. ജഗദീഷ് മാത്രമാണ് അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത്.

അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗം താരം മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെ കുറിച്ച്‌ അച്ചടക്ക സമിതിക്ക് മുമ്ബാകെ ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല. നാലുതവണ ഷമ്മിയോട് ഹാജരാകാന്‍ അമ്മ നിര്‍ദേശിച്ചിരുന്നെങ്കിലും യോഗത്തിന് എത്തിയിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസിഡന്റ് മോഹന്‍ ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്നത്. യോഗത്തില്‍ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ നിര്‍മാതാവും നടനും അമ്മ എക്‌സിക്യുടീവ് കമിറ്റി അംഗവുമായിരുന്ന വിജയ് ബാബു പങ്കെടുക്കുന്നുണ്ട്. വിജയ് ബാബുവിനെതിരെയുള്ള ബലാല്‍സംഗക്കേസ് യോഗത്തില്‍ ചര്‍ച ചെയ്യുമെന്നാണ് റിപോര്‍ട്. ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആരോപണത്തെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് സ്വയം മാറിനില്‍ക്കുന്ന താരത്തിനെ പുറത്താക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് അമ്മ. .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക