തിരുവനന്തപുരം: നിയമസഭയിലേക്ക് ഇനി താന്‍ മത്സരിക്കുകയാണെങ്കില്‍ അത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കും. വടകരയില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അവിടെ സ്ഥാനാര്‍ത്ഥിയാകും. ലോക്‌സഭയില്‍ മത്സരിച്ചാല്‍ പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങില്ല. കെ. മുരളീധരന്‍ ആയിട്ട് ഒരു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് വഴിയുണ്ടാക്കില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പി.ടി. തോമസിന്റെ കുടുംബത്തില്‍ നിന്നാകുമോയെന്ന ചോദ്യത്തിന്, സ്ഥാനാര്‍ത്ഥിയാരെന്ന് പാര്‍ട്ടി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു മറുപടി. തൃക്കാക്കരയില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി കുറഞ്ഞത് പതിനയ്യായിരം വോട്ടിന് വിജയിക്കും. യു.ഡി.എഫ് അനുകൂല തരംഗമാണ് കേരളത്തില്‍.

ആന്റണിയുടെ മടങ്ങിവരവ് കരുത്തുപകരും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ.കെ. ആന്റണി കേരളത്തിലേക്ക് മടങ്ങിയെത്തിയത് പാര്‍ട്ടിക്ക് മുമ്ബില്ലാത്ത വിധത്തില്‍ കരുത്ത് പകരും. കോണ്‍ഗ്രസ് അംഗത്വവിതരണത്തില്‍ ചില പ്രശ്നങ്ങളുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. 21ലക്ഷം പേര്‍ ഡിജിറ്റല്‍ അംഗത്വമെടുത്തതായാണ് അന്തിമ കണക്ക്. ഇതില്‍ വ്യാജന്മാരില്ല. കെ.വി. തോമസിനെതിരായ അച്ചടക്കനടപടി മികച്ച തീരുമാനമാണ്. കോണ്‍ഗ്രസില്‍ തുടരണമെന്ന് തോമസ് അഭ്യര്‍ത്ഥിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം. ഇത്രയും അവസരങ്ങള്‍ പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയല്ലോയെന്നും മുരളീധരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക