തൃശൂര്‍: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തൃശ്ശൂര്‍ കൊടകര അഴകത്തിനു സമീപം സര്‍വ്വീസ് റോഡിലാണ് അപകടം. അഴകം സ്വദേശികളായ ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. തീ കണ്ട് ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക