എരുമേലി: വീടിന്‍റെ ഗേറ്റിലേക്ക് ബൈക്ക് (Bike Accident) ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹപാഠിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി രാമങ്കരി സ്വദേശിനിയായ അനുപമയാണ് മരിച്ചത്.

എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ കൊരട്ടി അമ്ബലം വളവിന് സമീപമാണ് ഇന്ന് വൈകുന്നേരം ഏഴരയോടെ അപകടം നടന്നത്. കുട്ടിക്കാനം മരിയന്‍ കോളേജ് വിദ്യാര്‍ഥികളുടെ സംഘം ബൈക്കുകളിലായി വരുകയായിരുന്നു. അനുപമ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്നത് പീരുമേട് പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ മകന്‍ അമീര്‍ ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും വീടിന് മുന്നിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനുപമ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പരിക്കേറ്റ അമീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുപമയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക